
കോട്ടയം മണ്ഡലത്തിന്‍റെ വികസന പിന്നോക്കാവസ്ഥ തുറന്നുകാണിച്ച് എൽഡിഎഫിന്‍റെ വികസ സന്ദേശയാത്ര പ്രയാണം തുടരുന്നു. മാറിയ കേരളം, മാറേണ്ടത് കോട്ടയം എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാറാണ് യാത്ര നയിക്കുന്നത്. സംസ്ഥാന വികസന രംഗത്ത് കുത്തിക്കുമ്പോൾ വികസന മുരടിപ്പാണ് കോട്ടയം മണ്ഡലത്തിൽ. അതിൻ്റെ ഉത്തമ ഉദാഹരണമാണ് നഗരത്തിൽ ആകാശപ്പാതയ്ക്കായി പണി കഴിച്ച ഈ ഇരുപ്പ് തുണുകൾ.
ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് തുണുകൾ സ്ഥാപിച്ചത്. ഇതോടെ നഗരവാസികളുടെ തലയ്ക്ക് മുകളിൽ ഒരു വാളായി നിൽക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വികസനം. പല പദ്ധതികളും നടപ്പാക്കാൻ എംഎൽഎയ്ക്ക് കഴിഞ്ഞിട്ടുമില്ല.
ഇത് തുറന്നുകാട്ടിയാണ് അനിൽ കുമാറിന്റെ വികസന സന്ദേശ യാത്ര മണ്ഡലത്തിൽ പ്രയാണം തുടരുന്നത്. കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് മുൻ എംപി തോമസ് ചാഴിക്കാടൻ ജാഥ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസന സന്ദേശ യാത്ര പര്യടനം നടത്തും. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

