
13 ദിവസങ്ങൾ പിന്നിട്ട് 47 കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ജാഥയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ചെറിയ തിരിച്ചടികളെ ഈ ജാഥയിലൂടെ അതിശക്തമായി അതിജീവിക്കാൻ കഴിഞ്ഞുവെന്നും പ്രവർത്തകരിലും ജനങ്ങളിലും ഇത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും അഡ്വ പി സന്തോഷ്കുമാർ.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന വികസന മാതൃകയെക്കുറിച്ച് ആർക്കും പരാതിയില്ല. മുതലാളിത്ത രാജ്യങ്ങളിലെ വികസനത്തിൽ നിന്നും വ്യത്യസ്തമായി, ജനക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഒരു മോഡലാണിത്. ഈ വികസന പാതയ്ക്ക് പകരം വെക്കാൻ പ്രതിപക്ഷത്തിന്റെ കയ്യിൽ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം പറയുന്നു.കേരളത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനം വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കിയത്. രാഷ്ട്രീയത്തിനതീതമായി ആയിരക്കണക്കിന് ആളുകൾ ജാഥയുടെ ഭാഗമാകുന്നുണ്ട്.
Also read: ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാട്ടാക്കടയിൽ തുടക്കം
വികസന കാര്യങ്ങളിൽ കാര്യമായ ആരോപണങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ചുരുക്കത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മൂന്നാം ഭരണം സാധ്യമാക്കുന്ന രീതിയിലുള്ള വലിയൊരു ജനമുന്നേറ്റമായി ഈ ജാഥ മാറിയിട്ടുണ്ടെന്ന് സന്തോഷ് കുമാർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

