
എല്‍ ഡി എഫ് കൂടുതൽ യോജിപ്പോടെ കരുത്തോടെ ജനങ്ങളെ സമീപിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്‌ണൻ. എല്‍ ഡി എഫിൻ്റെ നയപരിപാടികൾ അംഗീകരിക്കുന്ന പാർട്ടികളെ സ്വീകരിച്ച് അടിത്തറ വിപുലീകരിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എ കെ ബാലൻ്റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വർഗീയതയ്ക്ക് എതിരായ സി പി ഐ എം നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹം. ചിലർക്ക് അക്കാര്യം ഇഷ്ടപ്പെടുന്നില്ല. തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടാകാം.
എ കെ ബാലന്റെ പരാമർശം അദ്ദേഹത്തിന്റെ കാൽക്കുലേഷന്റെ അടിസ്ഥാനത്തിലായിരിക്കാം. അങ്ങനെ ഒരു നിലപാട് എല്‍ ഡി എഫോ സി പി ഐ എമ്മോ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

