‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും’; ടി പി രാമകൃഷ്ണൻ

tp-ramakrishnan- ldf

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.

‘തൊഴിലുറപ്പ് പദ്ധതിയിൽ ഇന്ന് ചെലവഴിക്കുന്ന തുക പൂർണ്ണമായും കേന്ദ്രസർക്കാരിന്റേതാണ്. 60:40 എന്ന അനുപാതം നടപ്പിലാക്കാനാണ് പുതിയ ബില്ല്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിവാക്കുന്നു. ഈ നീക്കങ്ങൾക്കെതിരെ ഈ മാസം 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

ALSO READ: പുതിയ എക്സ്‌പ്രസ് വേ വരുന്നു; മുംബൈ-പൂനെ യാത്രാസമയം 90 മിനിറ്റായി ചുരുങ്ങും: മഹാരാഷ്ട്രയ്ക്ക് ഒന്നര ലക്ഷം കോടിയുടെ പദ്ധതികൾ അനുവദിച്ച് കേന്ദ്രം

അതേസമയം എസ്‌ഐആറിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേരാണ് പുറത്തു പോകുന്നത് എന്നും രാഷ്ട്രീയപ്പാർട്ടികളുടെ അഭിപ്രായം ഇലക്ഷൻ കമ്മീഷൻ കേൾക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ധൃതിപിടിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല എസ്‌ഐആർ. മതിയായ സമയം അനുവദിക്കണം’. ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
അതോടൊപ്പം ഐഎഫ്എഫ്കെയിൽ സിനിമകൾ തടഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യം ലംഘിക്കുന്നതാണെന്നും ഈ നടപടിയിൽ എൽഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News