‘തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തും’: പി മോഹനൻ മാസ്റ്റർ

p-mohanan-master

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് പി മോഹനൻ മാസ്റ്റർ. പരാജയകാരണം സൂക്ഷ്മതലത്തിൽ പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനതലത്തിലാകെ തിരിച്ചടി ഉണ്ടായിട്ടുണ്ട്. യുഡിഎഫിനും ബിജെപിക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പരാജയ കാരണം പഠിച്ച് തിരുത്തലുകൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുമായുള്ള എല്‍ ഡി എഫ് ജനപ്രതിനിധികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പരാതി മാധ്യമങ്ങൾ ചൂണ്ടി കാണിച്ചാൽ തിരുത്താം.

കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് കോഴിക്കോട് മുൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ തിരുത്തും. തന്നെ തോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടായോ എന്ന് പാർട്ടി പരിശോധിക്കുകയാണ്.

ALSO READ: ‘ലോകായുക്ത നിയമം നടപ്പാക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടു’: അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ

താൻ മേയർ സ്ഥാനാർഥി എന്നു പറഞ്ഞത് മാധ്യമങ്ങൾ മാത്രമാണ്. സീറ്റുകളുടെ എണ്ണം കുറഞ്ഞങ്കിലും വലിയ തിരിച്ചടി കോഴിക്കോട് കോർപ്പറേഷനിൽ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News