‘തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വൻ വിജയം നേടും’: എം വി ഗോവിന്ദൻ മാസ്റ്റര്‍

mv-govindan-master to media

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വൻ വിജയം നേടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. കേരളത്തില്‍ നിന്ന് അതിദാരിദ്യം തുടച്ചു നീക്കിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ ഭരണത്തിൻ്റെ കേളി കൊട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലം. കണ്ണൂര്‍ കോര്‍പറേഷൻ ഇത്തവണ എല്‍ ഡി എഫ് തിരിച്ചു പിടിക്കും. പ്രതിപക്ഷത്തിൻ്റേത് വികസന വിരുദ്ധരാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണമോഷണ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പൻ്റെ സ്വർണ്ണം മോഷ്ടിച്ച ആരെയും വെറുതെ വിടില്ല. കുറ്റക്കാർക്കെതിരെ സംഘടനാപരമായ നടപടിയും ഉണ്ടാകും.

ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുന്നത്’: മന്ത്രി ജി ആർ അനിൽ

കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണക്കൊള്ള കോൺഗ്രസ് ഭരണകാലത്താണ് നടന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുരുവായൂരിലെ തിരുവാഭരണം നഷ്‌ടപ്പെട്ടതെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News