കോഴിക്കോട് കോർപ്പറേഷൻ ഇടതിന് തന്നെ: ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്

ldf kozhikode election 2025

കോഴിക്കോട് കോർപ്പറേഷൻ ഭരണം എൽഡിഎഫ് നിലനിർത്തി. ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നറിയപ്പോൾ നഗരസഭകളിൽ നിലവിലെ സ്ഥിതി തുടർന്നു. ആകെയുള്ള 76 ൽ 35 വാർഡുകളിൽ വിജയിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ ഭരണം എൽഡിഎഫ് നിലനിർത്തിയത്. യുഡിഎഫ് 28 ഇടത്ത് ജയിച്ചപ്പോൾ എ‍ൻഡിഎ 13 വാർഡുകളിൽ വിജയിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചയത്ത് ഭരണം ആദ്യമായി യുഡിഎഫിന് ലഭിച്ചു. ആകെയുടെ 28 ൽ 15 ഡിവിഷനുകൾ നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചത്. എൽഡിഎഫിന് 13 സീറ്റുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥികളായ കെ കെ ദിനേശൻ, ഡോ. കെ കെ ഹനീഫ, പി ശാരുതി തുടങ്ങിയവർ വിജയിച്ചു.

ALSO READ; ‘ഫലങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’; ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

70 ൽ യുഡിഎഫിന് 39 പഞ്ചായത്തുകളിൽ ജയിക്കാനായി. എൽഡിഎഫ് 27 പഞ്ചായത്തുകളിൽ ഭരണത്തിലേറി. 4 ഇടത്ത് ആർക്കും ഭൂരിപക്ഷമില്ല. അത്തോളി, കാരശ്ശേരി, അഴിയൂർ, വണിമേൽ, കട്ടിപ്പാറ, ചേളന്നൂർ പഞ്ചായത്തുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 8 ഇടത്ത് എൽഡിഎഫ് ജയിച്ചു. 2 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫിന് ജയിക്കാനായത്.

വടകര, പേരാമ്പ്ര എന്നിരിടങ്ങളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായി. നഗസഭകളിൽ 4 ഇടങ്ങളിൽ യുഡിഎഫിനും 3 ഇടത്ത് എൽഡിഎഫ് ഉം വിജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ച വടകര, കൊയിലാണ്ടി, മുക്കം എന്നിവ എൽഡിഎഫ് നിലനിർത്തിയപ്പോൾ കൊടുവള്ളി, പയ്യോളി, ഫറോക്ക്, രാമനാട്ടുകര എന്നിവ യുഡിഎഫ് നിലനിർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News