
എൽഡിഎഫിന്റെ തെക്കൻ മേഖലാ ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ പര്യടനം നടത്തും. ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നീ മണ്ഡലങ്ങളിലാണ് ജാഥയുടെ ഇന്നത്തെ പര്യടനം. പ്രഭാത സദസ്സോടുകൂടി കിളിമാനൂരിലാണ് ഇന്ന് തുടക്കമാകുക. പതിനൊന്നാം തീയതിയാണ് തിരുവനന്തപുരം ജില്ലയിൽ ജാഥ പ്രവേശിച്ചത്. പൊതുപണിമുടക്ക് ദിവസം ജാഥ പര്യടനം നടത്തിയില്ല. പതിനഞ്ചാം തീയതി പുത്തരിക്കണ്ടത്ത് തെക്കൻ മേഖലാ ജാഥ സമാപിക്കും.
അതേസമയം, നാടിന്‍റെ വികസനക്കുതിപ്പ് വിളംബരം ചെയ്തുകൊണ്ടുള്ള എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ 8.30 ന് വിവിധ വിഭാഗം പ്രതിനിധികളുമായി ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി നടത്തുന്ന കൂടിക്കാഴ്ച്ചക്കു ശേഷം ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനമാരംഭിക്കും.
Also read: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം; ശ്രീചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രകടനം നടത്തി
10 മണിക്ക് അങ്കമാലിയിലാണ് ആദ്യ സ്വീകരണം. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആലുവയിലും 4ന് പറവൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് 5 മണിക്ക് വൈപ്പിന്‍ മണ്ഡലത്തിലെ സ്വീകരണത്തോടെ മൂന്നാം ദിവസത്തെ പര്യടനം സമാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


