
എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയ്ക്ക് തൃശൂർ ജില്ലയിൽ ആവേശോജ്ജ്വലമായ സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന പര്യടനത്തിൽ എൽഡിഎഫ് സാർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. അതോടൊപ്പം ഇടതുപക്ഷത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെയും പര്യടനം ശക്തമായ മറുപടി നൽകി.
ഓരോ വേദികളും ജനപങ്കാളിത്തം കൊണ്ട് നിറഞ്ഞാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. ആകെ 12 കേന്ദ്രങ്ങളിലായിരുന്നു പര്യടനം. സാധാരണക്കാരായ ജനങ്ങങ്ങളും, തൊഴിലാളികളും ചേർന്നു കൊണ്ടാണ് ജാഥയെ സ്വീകരിച്ചത്.
ആദ്യ പര്യടനം വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിച്ച് അവസാന പര്യടനം ചാലക്കുടി മണ്ഡലത്തിൽ സമാപിക്കുന്ന രീതിയിലായിരുന്നു ജാഥ ക്രമീകരിച്ചത്. ജാഥയുടെ ക്യാപ്റ്റനായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേദികളിൽ ഇടതു പക്ഷത്തിൻ്റെ നിലപാടുകൾ വ്യക്തമാക്കി.
വേദികളിലെ നിറസാനിധ്യമായ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ജനങ്ങൾക്ക് ആവേശമായിരുന്നു. ജില്ലയിലെ 12 കേന്ദ്രങ്ങളിലെ പര്യടനം കഴിഞ്ഞ് ജാഥ ആലപ്പുഴയിലേക്ക് നീങ്ങുമ്പോൾ, ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന പ്രവർത്തനമായി തെക്കൻ മേഖല ജാഥ മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

