രാഹുലിനെയും പ്രിയങ്കയെയും അധിക്ഷേപിച്ച ലീഗ് നേതാവ് UDF സ്ഥാനാർഥി: മത്സരിക്കുന്നത് കൊടുവള്ളി നഗരസഭയിൽ

khadar

രാഹുലിനെയും പ്രിയങ്കയെയും അധിക്ഷേപിച്ച ലീഗ് നേതാവ് കൊടുവള്ളി നഗരസഭയിൽ UDF സ്ഥാനാർത്ഥി. ഇന്ദിരയുടെ പേരക്കുട്ടികൾ അഭയാർത്ഥികൾ എന്നതായിരുന്നു സ്ഥാനാർത്ഥിയായ കെ കെ എ ഖാദറിൻ്റെ പരാമർശം. സ്ഥാനാർത്ഥിത്വം നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുകയാണ്. കൊടുവള്ളി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

അതേസമയം, കോണ്‍ഗ്രസില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിത്തെറി തുടരുകയാണ്. സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വലിയൊരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവെക്കുന്നത്. വിമതസ്ഥാനാര്‍ഥികളായും രംഗത്തെത്തുന്നുണ്ട്. ചിലയിടങ്ങളില്‍ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോട് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് അനുസരിക്കാൻ സ്ഥാനാര്‍ഥികള്‍ തയ്യാറാകുന്നില്ല.

ALSO READ: ‘ഇന്ന് രാജേന്ദ്രപ്രസാദിന്, നാളെ എനിക്ക്’; യൂത്ത് കോൺഗ്രസ് മുൻനേതാവിനെതിരായ ആക്രമണത്തിൽ വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മുൻ എ ഐ സി സി അംഗം സിമി റോസ്ബെൽ ജോൺ

സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിന്ദു കൃഷ്ണയാണെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷൻ കൊല്ലൂർവിള ഡിവിഷനിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായി ഹംസത്ത് ബീവി രംഗത്തെത്തിയിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇത്തരത്തില്‍ പത്രിക സമർപ്പിക്കുന്നത് കോൺഗ്രസിൻ്റെ ഗതികേടിൻ്റെ നേർ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News