
സമസ്ത – ലീഗ് സമവായ നീക്കം പാളി. സമസ്ത മുശാവറ പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കി സാദിഖലി തങ്ങൾ രംഗത്ത് വന്നു. ലീഗ് അനുകൂലിയായ മുസ്തഫൽ ഫൈസിയെ മുശാവറയിൽ തിരിച്ചെടുക്കാത്തതിലാണ് സാദിഖലി അതൃപ്തി പ്രകടിപ്പിച്ചത്.
പേരെടുത്ത് പറായാതെ ജിഫ്രി തങ്ങളെ വിമർശിച്ച് നടത്തിയ ഈ പ്രസംഗമാണ് സമസ്ത മുശാവറയില്‍ നിന്നും മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്യാൻ കാരണമായത്. പുറത്താക്കിയ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയും മുസ്തഫൽ ഫൈസി നൽകിയ വിശദീകരണവും സമസ്ത മുശാവറ തള്ളി. ജനുവരി 31 ന് മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തില്ലായിരുന്നു വിവാദ പ്രസംഗം. പുതുതായി 6 പേരെ ഉൾപ്പെടുത്തിയാണ് മുശാവറ പുന:സംഘടിപ്പിച്ചത്. ഇതോടെ മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി. എന്നാൽ മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കേണ്ടതായിരുന്നു എന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുശാവറയിൽ നടന്ന കാര്യങ്ങൾ അറിയില്ല.
ALSO READ: എൻഡിഎ സർക്കാർ കടപുഴകുമോ ? ബിഹാർ ജനവിധി മറ്റന്നാൾ അറിയാം
സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും ജിഫ്രി തങ്ങളും നടത്തിയ കൂടിയാലോചനയിൽ മുസ്തഫൽ ഫൈസിയുടെ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. എന്നാൽ സമവായത്തിൽ എത്താനായില്ല തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ പോര് തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

