
തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് കമന്റ് പങ്കുവച്ച് ലീഗ് പ്രവർത്തകൻ. അസ്‌ലാം മുഹമ്മദ് എന്ന ലീഗ് പ്രവർത്തകൻ ആണ് അധിക്ഷേപ കമന്റുമായി എത്തിയത്. വിഷയത്തിൽ ഡിവൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ട്യൂമർ ബാധിച്ചു ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ പെരുന്നാൾ ദിനത്തിൽ ആംബുലൻസ് ഡ്രൈവറെ ലഭിക്കാതെ വന്നപ്പോൾ സ്വയം ഡ്രൈവറായി ചുമതലയേറ്റതിൽ ടിപ്പർ ലോറി ഇടിച്ചു അപകടം പറ്റിയാണ് ലിന്റോ ജോസഫിന്റെ കാലിന് ചലന വൈകല്യം സംഭവിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
സഹജീവിയുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ പറ്റിയ അപകടം. അപകടത്തിന് മുമ്പ് കേരളത്തിലെ മികച്ച അത്ലറ്റുകളിൽ ഒരാളായിരുന്നു ലിന്റോ. അപരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലിന്റോ. മുസ്ലിം ലീഗിന്റെ വേട്ടമൃഗങ്ങളുടെ അധിക്ഷേപത്തിൽ കെട്ട് പോകുന്ന വെളിച്ചമല്ല അദ്ദേഹം എന്നും വസീഫ് കുറിക്കുന്നു.
ALSO READ: ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച കോൺഗ്രസ് നേതാവ് പിടിയിൽ, അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
നിരവധി നേതാക്കളാണ് വിഷയം സാർഥയിൽപെട്ടതോടെ പ്രതികരണവുമായി എത്തിയത്. വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും മനുഷ്യത്വം മരവിച്ചുപോകരുത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഒരുകാലത്ത് മൈതാനങ്ങളിൽ കുതിച്ചുപായുന്ന വേഗതയുള്ള മികച്ച കായികതാരമായിരുന്നു ലിന്റോ ജോസഫ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് പരിഹസിക്കുന്നവർ ചരിത്രം അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


