‘ഇടതുസർക്കാരാണ് തലസ്ഥാനത്ത് വലിയ വികസനങ്ങൾ സാധ്യമാക്കിയത്’: വി ജോയ്

ഇടതുസർക്കാരാണ് തലസ്ഥാനത്ത് വലിയ വികസനങ്ങൾ സാധ്യമാക്കിയതെന്ന് വി ജോയ് എംഎൽഎ. തലസ്ഥാന നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം പറഞ്ഞത്. 10 ലക്ഷം ജനങ്ങൾ താമസിക്കുന്ന മഹാനഗരമാണ് തിരുവനന്തപുരം. ടെക്നോപാർക്ക് അടക്കമുള്ള സംരംഭങ്ങൾ ഇടതുമുന്നണിയാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി തലസ്ഥാനത്തെ നാഴികക്കല്ലാണ്. നിരവധി മേൽപ്പാലങ്ങൾ,
മെട്രോ പദ്ധതിയടക്കം തലസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകും.
ഓരോ വാർഡിലും 30 കോടിയുടെ പ്രവർത്തനങ്ങൾ നടത്തി.

ALSO READ: നാവിക സേനാ ദിനാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി; തിരുവനന്തപുരത്ത് വച്ച് നാവികസേനാ ദിനം ആചരിക്കുന്നത് അഭിമാനകരം ദക്ഷിണ നാവികസേന കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന

സ്മാർട്ട് സിറ്റി റോഡുകൾ, മൾട്ടിലെവൽ പാർക്കിംഗ്, സൗഹൃദ പാർക്കുകൾ എന്നിവ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് പ്രകടനപത്രിക സാധ്യമാക്കിയത്. ക്യാപ്പിറ്റൽ സിറ്റി ഹാപ്പിനസ് സിറ്റി എന്നതാണ് പ്രകടനപത്രികയുടെ സന്ദേശമാണെന്നും ശുദ്ധമായ കുടിവെള്ളം
ഉറപ്പാക്കുമെന്നും വി ജോയ് എം എല്‍ എ പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News