
തൊഴിലില്ലായ്മ പരിഹരിക്കുന്ന ഇടപെടലുകൾ നടത്തുന്നത് ഇടതുപക്ഷം അധികാരത്തിൽ ഇരുന്നപ്പോൾ മാത്രമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മറ്റു സർക്കാരുള്ള കാലത്ത് തൊഴിലില്ലായ്മ പെരുകിയെന്ന് അദ്ദേഹം കേരള പഠന കോണ്‍ഗ്രസിൻ്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു. കേരള മാതൃകയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നുവെന്നും വർഗീയ അജണ്ട ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിമർശിച്ചുകൊണ്ട് സഹകരിക്കാൻ കഴിയുന്ന മേഖലകളിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര നിർമ്മാജനത്തിൽ കേരളം നേട്ടമുണ്ടാക്കി. നേട്ടം കൈവരിക്കുമ്പോൾ 40% പഞ്ചായത്തുകൾ യുഡിഎഫിനൊപ്പമായിരിക്കുന്നു. യുഡിഎഫ് പഞ്ചായത്തുകളും സഹകരിച്ചു. അത്തരമൊരു ക്രിയാത്മക സഹകരണമാണ് വേണ്ടത്. ഈ മാതൃക പിന്തുടരാൻ യുഡിഎഫും പ്രതിപക്ഷ നേതാവും തയ്യാറാകണം. എന്നാൽ നുണ പ്രചരണം നടത്തുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി അക്കൗണ്ട് പൂട്ടിയ ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് പറഞ്ഞത് തിരുത്താൻ വി ഡി സതീശൻ തയ്യാറായില്ല. കേരള വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ആരോഗ്യകരമായ വിമർശനം നടത്തണമെന്നും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള പക്വതയും മര്യാദയും മാധ്യമങ്ങൾക്ക് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

