കേരള സർവകലാശാല: സെനറ്റ് യോഗത്തിൽ ഡീൻ സിഎൻ വിജയകുമാരി പങ്കെടുക്കുന്നു; കടുത്ത പ്രതിഷേധമുയർത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

KU Syndicate meeting protest

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്. ജാതി അധിക്ഷേപം നടത്തിയ ഡീൻ സി എൻ വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെനറ്റ് യോഗത്തിൽ ഡീൻ വിജയകുമാരി പങ്കെടുക്കുന്നതും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജാതി അധിക്ഷേപ ആരോപണം നിലനിൽക്കുകയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

യോഗത്തിൽ നിന്നും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും, ഡീൻ സ്ഥാനത്തു നിന്ന് നീക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയുമാണ് ഇടത് സെനറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. എന്നാൽ, പ്രതിഷേധവുമായി ബന്ധപ്പെട്ട് വി സി മോഹനൻ കുന്നുമ്മൽ ഇതുവരെ പ്രതികരിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ALSO READ; പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം

ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാൽ വി സിക്കെതിരെ പ്രതിഷേധo ആരംഭിക്കുമെന്നും ഇടതു സെനറ്റംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പ്രക്ഷോഭം നടത്തുമെന്നും ഇടത് സെനറ്റ് അംഗങ്ങൾ പറഞ്ഞു. അതേസമയം, ജാതി അധിക്ഷേപം നടത്തിയിട്ടും വിജയകുമാരിക്കെതിരെ നടപടി എടുത്താൽ RSS സംരക്ഷിക്കുമെന്നാണ് BJP സിൻഡിക്കേറ്റ് അംഗങ്ങൾ നിലപാടെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News