
സ്വർണപാളി വിവാദത്തിൽ എസ് ഐ ടി അന്വേഷണത്തിൽ എല്ലാ സത്യങ്ങളും പുറത്തുവരട്ടെയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണം നടക്കട്ടെ എന്ന നിലപാടിലായിരുന്നു സർക്കാരിനും ദേവസ്വം ബോർഡിനും തുടക്കം മുതലേ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ലായിരുന്നു. എസ് ഐ ടി അന്വേഷണത്തിൽ എല്ലാ സത്യങ്ങളും പുറത്തുവരട്ടെ. ഒരാളെയും സംരക്ഷിക്കാനോ വെള്ളപൂശാനോ ബോർഡ് ഇല്ല. ശക്തമായ നടപടിക്രമങ്ങളുമായി ബോർഡ് മുന്നോട്ടു പോകും. കൂടുതൽ പേർക്കെതിരെയുള്ള നടപടി അടുത്ത ബോഡ് യോഗത്തിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read: ശബരിമല സ്വർണ്ണം തട്ടിപ്പ് കേസ്: എസ് ഐ ടി സംഘത്തിൻ്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും
വിരമിച്ച ദിവസത്തെ പെൻഷൻ ഉൾപ്പെടെ തടയുന്നതിൽ ആലോചന വേണം. പതിനാലാം തീയതിയിലെ ബോർഡ് യോഗത്തിൽ തീരുമാനം എടുക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കുന്നത്. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

