‘എന്റെ അനു പൊലീസായി..!!’ പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് ജീവിത പങ്കാളിയുമൊത്തുള്ള ചിത്രം പങ്കുവച്ച് ലിന്റോ ജോസഫ് എംഎൽഎ

linto joseph mla wife got job in kerala police

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് തന്റെ സാമൂഹ്യ മാധ്യമ പേജുകൾ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എംഎൽഎ തന്റെ ജീവിതപങ്കാളി അനുഷയ്ക്ക് പൊലീസ് സേനയിൽ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന പോസ്റ്റാണിത്. കേരള ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ അംഗത്തിന്റെ പങ്കാളി കേരള പൊലീസിന്റെ ഭാഗമാകുന്നത്.
‘എന്റെ അനു പോലീസായി..’ എന്നും അവളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും കുറിച്ചുകൊണ്ടാണ് കേരള പോലീസ് അക്കാദമിയിൽ നടന്ന പൊലീസ് കോൺസ്റ്റബിൾ ആംഡ് വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനുശേഷം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ എം എൽ എ പങ്കുവച്ചത്. വനിതാ പൊലീസ് ബറ്റാലിയൻ 20 എ ബാച്ച് അംഗമായാണ് ഗണിതത്തിൽ ബിരുദാനന്തര ബിരുദധാരിയായ അനുഷ സേനയുടെ ഭാഗമായത്. പോസ്റ്റിനുതാഴെ കമന്റ് ബോക്സിൽ എംഎൽഎയ്ക്കും പങ്കാളിക്കും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

ALSO READ: ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ രാജ്യത്ത് ലാബ് ശൃംഖല സജ്ജമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ആരോഗ്യവകുപ്പിന്റെ അഭിമാനപദ്ധതി നിര്‍ണ്ണയയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്; മന്ത്രി വീണാ ജോര്‍ജ്

2021 ൽ കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ലിന്റോ ജോസഫും അനുഷയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News