സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കില്ല. അതേസമയം വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും.ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ തന്നെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Also read –തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം ഇന്ന്: ഞങ്ങളുടെ സ്വപ്‌നമായിരുന്നു വീട്, മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് അമ്മ

റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

content summary: Load shedding will not be implemented in the state, says Minister K. Krishnankutty.Electricity rates will not be increased. Meanwhile, the minister stated that contracts for purchasing electricity will continue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here