തദ്ദേശ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 98451 സ്ഥാനാർഥികൾ മത്സര രംഗത്ത്; പത്രികകൾ പിൻവലിക്കാനുള്ള സമയം നാളെവരെ

local body election kerala

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് രണ്ടാംഘട്ടത്തിലേക്ക് കടന്നു. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 98451 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്ത് ഉള്ളത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം നാളെ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ ആയിരിക്കും ലഭിക്കുക. 

വീറും വാശിയോടെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് ‘മുന്നണികളും സ്ഥാനാർത്ഥികളും . തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാംഘട്ടത്തിലേക്ക്  കടന്നപ്പോൾ  സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും വലിയ ആവേശമാണ് നൽകുന്നത്. കഴിഞ്ഞദിവസം നടന്ന സൂക്ഷ്മ പരിശോധനയിൽ 140995 നാമനിർദ്ദേശപത്രികകളാണ് സ്വീകരിച്ചത് . 2261 പത്രികകളാണ് തള്ളിയത്. 98451 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരഗംഗത്ത് ഉള്ളത്. അന്തിമ കണക്ക് ഉച്ചയോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. നാളെയാണ് നാമനിർദ്ദേശപത്രികൾ പിൻവലിക്കാനുള്ള അവസാന ദിവസം . അതിനുശേഷമായിരക്കും സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂർണ്ണ ചിത്രം വ്യക്തമാക്കുക.

ALSO READ: യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഉമർ ഫൈസി മുക്കം

കോൺഗ്രസും ബിജെപിയും അവർക്ക് എതിരായി നാമനിർദ്ദേശ പത്രികകൾ നൽകിയിട്ടുള്ളരുടെ പത്രികകൾ പിൻവലിപ്പിക്കുന്നതിന് വേണ്ടിയുള്ള സമ്മർദ്ദം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പ്രചരണ രംഗത്ത് എൽഡിഎഫ് വലിയ മേൽകൈ നേടി കഴിഞ്ഞു. കോൺഗ്രസും ബിജെപിയും പലയിടങ്ങളിലും ആഭ്യന്തര പ്രശ്നങ്ങൾ കാരണം വലിയ പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അടക്കം നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News