പുലിക്കളിയും കൊട്ടും പാട്ടും: തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് സമാപനം, തൃശൂരിൽ ആവേശകരമായ കൊട്ടിക്കലാശം

thrissur final campaign

തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ദിവസങ്ങളോളം നീണ്ട പ്രചാരണം തൃശൂരിൽ ആവേശമായ കൊട്ടിക്കലാശത്തിലൂടെ സമാപിച്ചു. സ്വരാജ് റൗണ്ടിൽ വടക്കുംനാഥന് മുന്നിൽ ബാരിക്കേഡ് തീർത്ത് മൂന്ന് ഇടങ്ങൾ തിരിച്ചാണ് മൂന്ന് മുന്നണികളുടെയും പ്രചരണം നടന്നത്. സംഘർഷങ്ങളോ തർക്കങ്ങളോ ഇല്ലാത്തെ കൊട്ടിക്കലാശം കത്തി കയറി. ഇടതുപക്ഷ മുന്നണിയുടെ പ്രകടനം അതിഗംഭീരമായി. പുലിക്കളിയും, കൊട്ടും, പാട്ടുമായി തൃശൂർ നഗരം ആവേശത്തിലായിരുന്നു.

കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന  ഇടതുപക്ഷ സ്ഥാനാർത്ഥികൾ കലാശക്കൊട്ടിൻ്റെ ഭാഗമായി. പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ പ്രകടനമായിരുന്നു എൽഡിഎഫിൻ്റേത്.  കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷ ഭരണത്തിനു കീഴിൽ മികച്ച വികസന പ്രവർത്തനമാണ് നഗരത്തിൽ നടന്നിട്ടുള്ളത്. ഈ കരുത്തിൽ വിശ്വസിച്ചായിരുന്നു തുടക്കം മുതലുള്ള  ഇടതുപക്ഷത്തിൻ്റെ പ്രചരണം.

ALSO READ: വിവാഹമോചനം ലഭിച്ചതിന് പിറ്റേദിവസം യുവതിയെയും ഇരട്ടക്കുട്ടികളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം അമേരിക്കയിലെ ആർക്കൻസാസിൽ

തൃശൂരിലെ കൊട്ടിക്കലാശം മിനി തൃശൂർ പൂരമായിരുന്നു. ഇടതുസ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ വരച്ച പുലിക്കളി കൂടി നഗരമധ്യത്തിൽ ഇറങ്ങിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊട്ടിക്കലാശം കരുത്ത് പ്രകടമാക്കി. അതേസമയം, നാളെ ജില്ലയില്‍ നിശബ്ധ പ്രചരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News