‘തോൽവി അപ്രതീക്ഷിതം; സൂക്ഷ്‌മമായ വിലയിരുത്തൽ നടത്തി എൽഡിഎഫ് ശക്തമായി തിരിച്ചുവരും’; മന്ത്രി പി രാജീവ്

p rajeev

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും പറ്റിയ പിഴവുകളും തെറ്റുകളും തിരുത്തി മുന്നേറുമെന്ന് മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

അതേസമയം ശബരിമല അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം നിലപാട് മാറ്റി എന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം അല്ല സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ അവർ നിലപാട് മാറ്റി. ശബരിമല സ്വർണമോഷണത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർ

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ പോകുമെന്നും പ്രോസിക്യൂഷനുമായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും വിശദമായി ചർച്ച ചെയ്ത ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: അതിജീവിതയോട് ദിലീപിന് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി; ഹോട്ടൽ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ല; വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

English summary : Minister P Rajeev says, The defeat in local body election was unexpected. LDF will make a careful assessment and come back strong.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News