തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

Deadline for Filing Nomination

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഈ മാസം 24 ലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. വലിയ ആവേശത്തിലാണ് മുന്നണികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, പത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ലാതെ ജയിച്ചു.

വിജ്ഞാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും, പ്രചരണ രംഗത്ത് സജീവമായും എൽഡിഎഫ് മുന്നിലുണ്ട്. വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണതിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കൺവെൻഷനുകളും സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്.

ALSO READ; ജയിച്ചുതുടങ്ങി എൽഡിഎഫ്; ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിൽ എതിരില്ല

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന നിമിഷത്തിലും സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ആയിരുന്നു യുഡിഎഫും എൻഡിഎയും. അവസാന നിമിഷമാണ് തൃശ്ശൂരിൽ NDAയുടെ മേയർ സ്ഥാനാർത്ഥിയെ മാറ്റിയത്. പ്രചരണ പരിപാടികളിലും യുഡിഎഫും എൻഡിഎയും വലിയ പ്രതിസന്ധിയിലാണ്. പൂർത്തിയായ നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഈ മാസം 24 നാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News