തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

local body election KERALA

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞു. പോരാട്ടച്ചൂടില്‍ കേരളം. സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും വിമതരുടെ വന്‍ നിര. തിരുവനന്തപുരത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി സ്ഥാനാര്‍ഥിക്കും റിബല്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി അവസാനിച്ചതോടെ സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാർഥികളും 34,218 പുരുഷ സ്ഥാനാർഥികളും ഒരു ​ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്.

Also read: ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം; സന്നിധാനത്ത് സന്ദർശനം നടത്തി ഡി ജി പി രവാഡ ചന്ദ്രശേഖർ

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് വയനാട് ജില്ലയിലാണ്. മത്സരചിത്രം തെളിഞ്ഞതോടെ കോണ്‍ഗ്രസിനും ബിജെപിക്കും വിമതരുടെ വന്‍ നിരയാണ്. തിരുവനന്തപുരത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി സ്ഥാനാര്‍ഥിക്കും റിബലുണ്ട്. നെടുമങ്ങാട് പനങ്ങോട്ടേലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശാലിനി സനില്‍ എതിരെ ശ്രൂതിയും മല്‍സര രംഗത്തുണ്ട്.

ആദ്യം സീറ്റ് വാഗ്ദാനം ചെയ്ത ശ്രുതി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും പത്രിക പിന്‍വലിച്ചില്ല. ഇതേ മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് എതിരെ ഘടക കക്ഷിയായ മുസ്ലീം ലീഗ് 3 വാര്‍ഡില്‍ മത്സര രംഗത്ത് ഉണ്ട്. ബി.ജെ.പിയ്ക്ക് ഇവിടെ 5 വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. തലസ്ഥാന നഗരസഭയില്‍ 8 വാര്‍ഡുകളില്‍ യുഡിഎഫിന് വിമതരുണ്ട്. എം വിന്‍സെന്റിന്റെ കോവളം നിയോജമണ്ഡലത്തില്‍ എല്ലാ പഞ്ചായത്തിലും കോണ്‍ഗ്രസിന് വിമതരുടെ വലിയ നിരയാണ്. സീറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ അഞ്ചിടത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. സമാനമായ തര്‍ക്കം മറ്റു ജില്ലകളിലും യുഡിഎഫിനും ബിജെപിക്കും തലവേദനയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News