തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു

local body election kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോഴായിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക.

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 108580 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഈ പത്രികകളുടെ സൂക്ഷ്മ പരിശോധനയാണ് സംസ്ഥാന വ്യാപകമായി പുരോഗമിക്കുന്നത്. രേഖകൾ കൃത്യമായ പത്രികകൾ വരണാധികാരി സ്വീകരിക്കുമ്പോൾ മറ്റുള്ള പത്രകകൾ വരണാധികാരികൾ തള്ളും. ഈ മാസം 24 ലാണ് പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.

Also read: വോട്ട് ചേർക്കുന്നതിൽ യു ഡി എഫ് കൃത്രിമം കാണിച്ചെന്ന് പരാതി

പത്രികകൾ പിൻവലിച്ചു കഴിയുമ്പോഴായിരിക്കും തെരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം വ്യക്തമാക്കുക. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണം പ്രതികൂലമായ കാലാവസ്ഥയ്ക്കിടയിലും ആവേശത്തോടെ പുരോഗമിക്കുകയാണ്. യുഡിഎഫും ബിജെപിയും പരമാവധി റിബൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പത്രിക പിൻവലിക്കുന്നതിന് വേണ്ടി സമ്മർദ്ദം ചെലുത്തുന്നതും ഒരു ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. എൽഡിഎഫ് പ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിൽ സംസ്ഥാനവ്യാപകമായി പ്രചരണ രംഗത്ത് മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News