ലോക കേരള സഭ: വിദേശകാര്യ മന്ത്രാലയം പോലും വിരൽ ചൂണ്ടുന്ന കേരള മാതൃക

cm-pinarayi-vijayan-slams-opposition-boycott-loka-kerala-sabha

ലോക കേരള സഭ കേവലം ഒരു കൂടിച്ചേരലല്ലെന്നും മറിച്ച് പ്രവാസി സമൂഹത്തിന് ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്ന ഉന്നത ജനാധിപത്യ വേദിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ എം.എൽ.എമാരും എം.പിമാരും ഉൾപ്പെടുന്ന സഭയിലേക്ക് പ്രവാസികളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എത്തുന്ന ഈ സംവിധാനം ലോകത്ത് തന്നെ അപൂർവ്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം നടപ്പിലാക്കിയ ഈ മാതൃക പിന്തുടരാൻ വിദേശകാര്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് ലോക കേരള സഭയുടെ പ്രാധാന്യത്തിന് തെളിവാണ്. പ്രവാസികളെ വെറും സാമ്പത്തിക സ്രോതസ്സായി മാത്രം കണ്ടിരുന്ന പഴയ കാഴ്ചപ്പാട് തിരുത്തി, നാടിന്റെ വികസനത്തിന് അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് 2018 മുതൽ സർക്കാർ ലക്ഷ്യമിടുന്നത്.

ALSO READ : ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക; പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസി സമൂഹത്തിന് രാജ്യത്തോട് വലിയ അനുകമ്പയുണ്ടെന്നും നമ്മുടെ നാടിന്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തിൽ നിരവധി മികച്ച നിർദ്ദേശങ്ങൾ അവരിൽ നിന്ന് സഭയിലൂടെ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ പ്രവാസികൾക്ക് തങ്ങളുടെ ആവലാതികളും പരാതികളും ഉന്നയിക്കാൻ മതിയായ വേദികളോ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിൽ കാണാനുള്ള അവസരങ്ങളോ ഉണ്ടായിരുന്നില്ല.

ലോക കേരള സഭ നിലവിൽ വന്നതോടെ പരസ്പരമുള്ള അകൽച്ച ഇല്ലാതാകുകയും വിശ്വാസം വർദ്ധിക്കുകയും ചെയ്തു. പരാതികൾക്ക് പുറമെ നാടിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായങ്ങൾ പങ്കുവെക്കാൻ പ്രവാസികൾക്ക് ഇന്ന് കഴിയുന്നുണ്ട്. പ്രവാസി സമൂഹത്തെ അധികാരത്തിൽ പങ്കാളികളാക്കി മാറ്റി എന്നതാണ് ലോക കേരള സഭയുടെ ഏറ്റവും വലിയ മഹത്വമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News