എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർക്ക് 12500 രൂപ ബോണസ് നൽകും

LPG GAS

സംസ്ഥാനത്തെ എൽപി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000/- രൂപ കൂട്ടി 12,500/-രൂപയായി നിശ്ചയിച്ചു. ട്രക്ക് ക്ലീനർമാരുടെ ബോണസ് 6,500/-രൂപയാക്കി.

ജീവനക്കാരുടെ ഈ വർഷത്തെ ബോണസ് നിശ്ചയിക്കുയുന്നതിനായി തൊഴിൽ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ) കെ.എം.സുനിൽ അധ്യക്ഷത വഹിച്ചു.

ALSO READ : മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് അരീക്കോട് ഗവണ്മെന്റ് ഐ ടി ഐയിലെ ഫിറ്റർ ട്രേഡ് സീനിയർ ഇൻസ്ട്രക്ടർ ജയേഷ് കണ്ണച്ചൻതൊടിക്ക്

തൊഴിലാളികളുടെ ഓണം അഡ്വാൻസ് തുക 5,000/- രൂപയായും നിശ്ചയിച്ചു. യോഗത്തിൽ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ബി.ഹരികുമാർ, എം. ഇബ്രാഹിം കുട്ടി, ഷൈജു ജേക്കബ്, ചന്ദ്രൻ വേങ്ങലോത്ത്, തോമസ് കണ്ണാടിയിൽ മൈലക്കാട് സുനിൽ ,റിജു.യു ,പെരുന്താന്നി രാജു ട്രക്ക് കോൺട്രാക്ടേഴ്സ് അസോസിയഷനെ പ്രതിനിധീകരിച്ച് ബാബു ജോസഫ്,അജിൻ ഷാ, പി. ടി. സതീഷ് ബാബു, സനൽ കുമാർ എന്നിവർ പങ്കെടുത്തു.

ALSO READ: കേരള ടൂറിസത്തിന് വീണ്ടും ആഗോള അംഗീകാരം: സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News