ബജറ്റിന് തൊട്ടുമുമ്പ് പ്രഹരം; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി, ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല

LPG crisis death in bengaluru

കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ബാധിക്കുന്ന തീരുമാനവുമായി പൊതുമേഖലാഎണ്ണക്കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ (19 കിലോഗ്രാം) വിലയിൽ 49 രൂപ വർദ്ധിപ്പിച്ചു. ഫെബ്രുവരി 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോഗ്രാം) വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

പുതുക്കിയ നിരക്ക് പ്രകാരം വിവിധ നഗരങ്ങളിലെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില താഴെ പറയുന്ന വിധമാണ്:

  • ഡൽഹി: 1,691.50 രൂപയിൽ നിന്ന് 1,740.50 രൂപയായി ഉയർന്നു.
  • മുംബൈ: 1,642.50 രൂപയിൽ നിന്ന് 1,692 രൂപയായി.
  • കൊൽക്കത്ത: 1,795 രൂപയിൽ നിന്ന് 1,844.50 രൂപയായി.
  • ചെന്നൈ: 1,849.50 രൂപയിൽ നിന്ന് 1,899.50 രൂപയായി.

ALSO READ : മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; കേരളത്തിന് എയിംസ് ലഭിക്കുമോ?

2026-ൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് എൽപിജി നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയുടെ വൻ വർദ്ധനവ് വരുത്തിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് വർദ്ധിക്കാൻ ഈ നീക്കം കാരണമാകും.

കഴിഞ്ഞ വർഷത്തെ (2025) ബജറ്റ് ദിനത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 6.50 പൈസയുടെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് മിനിറ്റുകൾക്ക് മുൻപ് തന്നെ വില വർദ്ധിപ്പിച്ചത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ലാത്തതിനാൽ കുടുംബ ബജറ്റുകളെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും ഭക്ഷണസാധനങ്ങളുടെ വില കൂടാൻ ഈ വർദ്ധനവ് ഇടയാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News