
വർഗീയമായി ഒരു കാര്യം പഠിപ്പിക്കാൻ ആരു തീരുമാനിച്ചാലും കേരളത്തിൽ നടക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പിഎം ശ്രീ പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇന്ന് കേരളത്തിലെ സ്‌കൂളുകളിലുണ്ടെന്നും ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ്’ സംവാദ പരിപാടിയിൽ സംസാരിക്കവേ എം എ ബേബി വ്യക്തമാക്കി. തേവര എസ്‌എച്ച് കോളേജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ്’ സംവാദ പരിപാടിയിൽ പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള വിദ്യർത്ഥികളുടെ ചോദ്യത്തിനായിരുന്നു എം എ ബേബിയുടെ മറുപടി.
വർഗീയമായി ഒരു കാര്യം പഠിപ്പിക്കാൻ ആരു തീരുമാനിച്ചാലും കേരള സമൂഹം അത് അംഗീകരിക്കില്ലെന്നും കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടി പറയാൻ രാജ്യത്ത് ഏറ്റവും ഉത്തരവാദിത്വമുള്ളവർ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വെട്ടിചുരുക്കുന്ന സന്ദർഭമാണ് രാജ്യത്തുള്ളതെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്‌റ്റ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ മികച്ച ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികൾക്ക് എം എ ബേബി ക്യാഷ് അവാർഡ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

