‘ഫാസിസ്റ്റ് ഭരണത്തിലേക്കാണ് ബിജെപി സർക്കാരിൻ്റെ പോക്ക്, തൊഴിലുറപ്പ് നിയമം മോദി സർക്കാർ അട്ടിമറിക്കുന്നു’: എം മെഹബൂബ്

m mehboob

മുഴുവൻ ഫാസിസ്റ്റ് ഭരണത്തിലേക്കാണ് ബി ജെ പി സർക്കാരിൻ്റെ പോക്കെന്ന് സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷ ആശയമാണ്. തൊഴിലുറപ്പ് നിയമം മോദി സർക്കാർ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പണ്ട് തൊഴിലുറപ്പ് നിയമം വരുമ്പോൾ ആദ്യം കോൺഗ്രസ് എതിർത്തു. ആ കോൺഗ്രസുകാരാണ് ഇന്ന് മുതലക്കണ്ണീർ പൊഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ മോദി അപമാനിച്ചു. ഗാന്ധിയെ കുഴിച്ചുമൂടുകയാണ്. കേരളത്തിന് 3500 കോടി രൂപയുടെ അധിക ബാധ്യത വരും. ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തരാനുണ്ട്. ലോക് ഭവനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ നിയമം പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: പ്രധാനമന്ത്രിയുടെ ചായ സത്ക്കാരം: ‘തൊ‍ഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി പങ്കെടുത്തത് തികച്ചും തെറ്റായ സന്ദേശം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

അതേസമയം, തൊ‍ഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ സോണിയാ ഗാന്ധിയും എൻ കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിയുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തത് തികച്ചും തെറ്റായ സന്ദേശമാണ് നല്‍കിയതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യാ സഖ്യത്തിൻ്റെ പൊതു നിലപാടിനെതിരായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News