മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാൽ അന്തരിച്ചു

M R reghuchandrabal PASSES AWAY

എ.ഐ.സി.സി അംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ദീർഘകാലം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റും, കോവളം നിയോജകമണ്ഡലത്തെ 6 -ാം നിയമസഭയിലും പാറശ്ശാല നിയോജകമണ്ഡലത്തെ തുടർന്ന് 9 -ാം കേരള നിയമസഭയിലും നിയമസഭാംഗമായി പ്രതിനിധീകരിച്ചു.

ALSO READ: നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനം: അനുനയ നീക്കത്തിന് കോൺഗ്രസ്, മണക്കാട് സുരേഷുമായി നേതാക്കള്‍ ചര്‍ച്ച നടത്തി

നാടിൻ്റെ ശബ്ദം നിയമസഭയിൽ മുഴക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പരിശ്രമിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. നിരവധി സമരങ്ങളിലൂടെ കാഞ്ഞിരംകുളം ഗവൺമെൻറ് കോളേജ് സ്ഥാപിച്ചത്തുൾപ്പടെ മണ്ഡലത്തിൽ ഉടനീളം എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഭാര്യ സി എം ഓമന. മക്കള്‍: ആര്‍ പ്രപഞ്ച് ഐഎഎസ്, ആര്‍ വിവേക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News