
കേരളത്തിൽ യു ഡി എഫിന് നില തെറ്റിയ സാഹചര്യമെന്ന് എം സ്വരാജ്. ജമാഅത്തുമായി അപകടകരമായ ബാന്ധവമുണ്ടാക്കിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാമത്തെ ഘടക കക്ഷിയായി ജമാ അത്തെ ഇസ്ലാമി മാറി. മതരാഷ്ട്രവാദമാണ് അവരുടെ അജണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിന് പരുക്കേൽപ്പിക്കുന്ന നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് മതവർഗീയ വാദികളുമായി അടുത്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ലീഗ് നേതാവ് കെ പി എ മജീദ് വോട്ട് ചെയ്യുന്നത് ജമാ അത്തെ ഇസ്ലാമിക്കാണ്. ലീഗ് മുൻപ് ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിർത്തിയിരുന്നു. മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ നിലപാടുകൾ നിർണയിക്കുന്ന ശക്തിയായി ജമാ അത്തെ ഇസ്ലാമി മാറി. ദീനിബോധമുള്ള മുസൽമാൻ ജമാ അത്തെ ഇസ്ലാമിയെ അകറ്റി നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് അബിൻ വർക്കി
അതേസമയം, യു ഡി എഫ് – ജമാ അത്തെ സഖ്യം വളരെ ഗുരുതരമാണെന്ന് മുഖ്യമന്ത്രി മീറ്റ് ദ പ്രസില്‍ പറഞ്ഞു. കൂട്ടുകെട്ട് കോൺഗ്രസിന് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

