പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ്: എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan statement

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നവ കേരളത്തിലേക്കുള്ള പുതിയ ചവിട്ടുപടി ആണെന്ന് സിപിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ വലിയ രീതിയിൽ ശ്വാസംമുട്ടിക്കുന്നു. എന്നാൽ പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദാരിദ്ര്യം തന്നെ അവസാനിപ്പിച്ച് മുന്നോട്ട് പോകുന്ന സമീപനമാണ്. ഏറ്റവും പിന്നിൽ നിൽക്കുന്ന 30% ജനതയെ എങ്ങനെ മുന്നോട്ടു നയിക്കാം എന്ന ആസൂത്രിതമായ ഇടപെടൽ ആണ് സർക്കാർ നടത്തുന്നത്. സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാറിന്റെ ലക്ഷ്യം.

ALSO READ: ‘നേമം പിന്മാറ്റം കേവലമൊരു തീരുമാനമല്ല, ബിജെപിയുമായുള്ള വ്യക്തമായ രാഷ്ട്രീയ കച്ചവടം’; വി.ഡി. സതീശനെതിരെ മന്ത്രി വി. ശിവൻകുട്ടി

എല്ലാ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബിരുദ പഠനം സൗജന്യമാക്കിയത് വിപ്ലവകരമായ തീരുമാനം ആണ്. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലേക്കാണ് ഇത് നീങ്ങുന്നത്. സർക്കാർ ജീവനക്കാരോടുള്ള പ്രതിബദ്ധതയും വ്യക്തമാകുന്നു.

കേന്ദ്രം ശത്രുതാപരമായാണ് കേരളത്തോട് പെരുമാറുന്നത്. ഈ പ്രതികൂല സാഹചര്യത്തിലും ജീവനക്കാരുടെ DA DR കൃത്യമായി കൊടുത്തു തീർക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ ബജറ്റ് ചർച്ച ചെയ്യാനുള്ള ത്രാണിയില്ലാത്തവരാണ് പ്രതിപക്ഷം. പ്രായോഗികം അല്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് പ്രതിപക്ഷത്തിന് പുത്തരിയുള്ള ഒരു അനുഭവം ആകില്ല. കഴിഞ്ഞ ബജറ്റിന്റെ സമയത്തും പ്രതിപക്ഷ നേതാവ് ഇതുതന്നെയാണ് പറഞ്ഞത്. കേരളത്തിൻറെ ബജറ്റിന്റെ ജനകീയ മുഖം പ്രതിപക്ഷത്തിന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

പ്രതിപക്ഷത്തിന് ഒരു ധർമ്മമുണ്ട്. വിമർശനാത്മകമായി കാര്യങ്ങൾ അവർക്ക് ഉന്നയിക്കാം. എന്നാൽ ഒരു വികസനവും നടത്താൻ രാഷ്ട്രീയ കാര്യങ്ങൾ കൊണ്ട് ഞങ്ങൾ അനുവദിക്കില്ല എന്നതാണ് അവരുടെ നിലപാട്. വികസന വിരുദ്ധ നിലപാടാണ് എല്ലാകാര്യത്തിലും പ്രതിപക്ഷം എടുക്കുന്നത്. സർക്കാർ കൊണ്ടുവരുന്ന പദവികളെയെല്ലാം രാഷ്ട്രീയ വിരോധം വെച്ച് തകർക്കുകയും അഴിമതി ആരോപണം ഉന്നയിക്കുന്നതും യുഡിഎഫിന്റെ സ്ഥിരം പരിപാടി ആണ്.

പത്തുവർഷമായിട്ടും പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് ഏതെങ്കിലും ഒരു അഴിമതി സംബന്ധിച്ച് എഴുതിക്കൊടുത്ത ഉന്നയിക്കാൻ തയ്യാറായിട്ടുണ്ടോ എന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. എന്നാൽ അവർ പുറത്ത് നിരവധി ആരോപണങ്ങൾ അവർ ഉന്നയിക്കുന്നു. കോടതിയിലും പോകുന്നു.

കോടതിയിലേക്ക് കോൺഗ്രസ് പോയ എല്ലാം കേസിലും വിധി സർക്കാരിന് അനുകൂലമായിരുന്നു. മാത്യു കുഴൽനാടൻ താഴെ കോടതി മുതൽ തോറ്റു തോറ്റു സുപ്രീംകോടതിയിൽ നിന്നും വരെ അടി വാങ്ങി സ്പ്രിൻക്ലർ വിഷയത്തിലെ കോടതിവിധിയിൽ രമേശ് ചെന്നിത്തലയും വി ഡി സതീശനും മാപ്പ് പറയണം. വിവാദങ്ങൾ തുടർച്ചയായി സൃഷ്ടിച്ച് മുന്നോട്ടുപോകുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന് സ്വീകാര്യമായ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News