
ക്രിമിനൽ മാഫിയ സംഘം കോൺഗ്രസിനെ ഭരിക്കുകയാണെന്നും ദിവസം കഴിയുംതോറും കോൺഗ്രസിൻ്റ ജീർണതയാണ് പുറത്തുവരുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
ലൈംഗിക പീഡന ആരോപണങ്ങളുമായി കോൺഗ്രസിന് രാഹുലിനെക്കുറിച്ച് നേരത്തെയും പരാതി ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം അവയെല്ലാം പൂഴ്ത്തി വയ്ക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ALSO READ: മാനം കെട്ട് പുറത്തേക്ക്: ഗത്യന്തരമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്
‘9 ലധികം പരാതികൾ ഇങ്ങനെ കോൺഗ്രസ് നേതൃത്വം പൂഴ്ത്തി വച്ചു എന്നത് മാത്രമല്ല മറ്റാരും പരാതിയുമായി രംഗത്ത് വരാതിരിക്കാൻ കോൺഗ്രസ് പ്രവർത്തകർ അതിജീവിതക്കെതിരെ സൈബർ അക്രമണം നടത്തി. പാലക്കാട് വച്ച് കോൺഗ്രസിന്റെ സമുന്നതനായ നേതാവായ രമേശ് ചെന്നിത്തലയെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിൽ നിന്നു പോലും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്നത് ഗുണ്ടാ സംഘമാണെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം എംഎൽഎ സ്ഥാനത്തു നിന്നും രാഹുലിൻ്റെ രാജി കേരളം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ലോകത്തിൻ്റെ ഏത് കോണിൽ ചെന്ന് ഒളിച്ചിരുന്നാലും രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

