‘കേരളത്തിലെ ഒരു എംഎല്‍എയ്ക്കും പെരുമഴപോലെ പരാതികള്‍ വന്നിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം എന്നത് പൊതുവികാരം’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

M V Govindan master rahul mamkootathil

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം എന്നത് പൊതുവികാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ ഒരു എംഎല്‍എയ്ക്കും പെരുമഴപോലെ പരാതികള്‍ വന്നിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം എന്നത് പൊതുവികാരം. പ്രതിപക്ഷ നേതാവിന് പരാതിയെക്കുറിച്ച് അറിവുണ്ടായിട്ടും സ്ഥാനമാനങ്ങള്‍ നല്‍കി കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : ‘കാലത്തിനെന്തൊരു നീതിയാണ്’: രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യമെന്ന് വിളിച്ചാക്ഷേപിച്ച അതേ പൊതിച്ചോർ പൊതിഞ്ഞെടുക്കുന്നത് രാജി വാര്‍ത്ത അച്ചടിച്ച പത്രതാളില്‍

വി.കെ ശ്രീകണ്ഠന്‍ പ്രസ്താവനയ്‌ക്കെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രസ്താവന നടത്തിയാല്‍ തിരുത്തേണ്ടി വരും. ആരെയെങ്കിലും സംരക്ഷിക്കാന്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാല്‍ അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് ശ്രീകണ്ഠന് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : ആരോപണം ഉന്നയിച്ചതിന് വലത് ഹാൻഡിലുകളിൽ നിന്ന് സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഹണി ഭാസ്കരൻ

ഷാഫി പറമ്പിലാണ് ഇതില്‍ പ്രധാനി. എല്ലാം മൂടി വെക്കാന്‍ കൂട്ടുനിന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തു വന്നത്. എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികള്‍ നല്‍കിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News