
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ പേടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിനെ പേടിയാണെന്നും നേതാക്കള്‍ക്കെതിരെയുള്ള ഒരോ കാര്യങ്ങളും തുറന്ന് പറയുമെന്നാണ് രാഹുലിന്റെ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റ ചരിത്രത്തില്‍ ഇത്രയും ജീര്‍ണമായ സംഭവം വേറെയില്ല. പെരുമഴ പോലെ രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. മാധ്യമങ്ങള്‍ക്ക് ഇനിയും രാഹുലിനെ സംരക്ഷിക്കാന്‍ കഴിയില്ല. രാഹുല്‍ രാജിവയ്ക്കണമെന്നത് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ല. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും.
എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

