
കേരളത്തിൽ ഇന്ന് ലീഗിൻ്റെയും കോൺഗ്രസിൻ്റെയും ആശയ തലം നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.
ലീഗും കോൺഗ്രസും ജമാത്തെ ഇസ്ലാമിയുമായി പരസ്യമായ കൂട്ടുകെട്ടിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം രാജ്യത്തെ മതപരമായി മാറ്റി എടുക്കാനാണ് ബിജെപിയും ആർ എസ് എസും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ALSO READ: ‘രാഹു കാലം’: ഗത്യന്തരമില്ലാതെ രാഹുലിനെ കൈവിട്ട് നേതൃത്വം; എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ
‘കേരളത്തിൽ വലിയ വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു ലക്ഷം കോടി രൂപ ചിലവാക്കി കേരളത്തിൽ വികസനം കൊണ്ടുവരാൻ കിഫ് ബിക്ക് കഴിഞ്ഞു. എന്നാൽ ആ കിഫ്ബിയെ തകർക്കാനാണ് പ്രതിപക്ഷവും ബി ജെ പിയും ശ്രമിക്കുന്നത്. കിഫ്ബി വഴി കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പി.എം ശ്രീ പദ്ധതി എന്നല്ല മറ്റൊരു കേന്ദ്ര പദ്ധതിയിലൂടെയും വർഗീയ അജണ്ട കടത്താൻ ഇടതുപക്ഷം സമ്മതിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എയിംസിന് വേണ്ടി ഭൂമി നൽകിയില്ല എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദം എം വി ഗോവിന്ദൻ മാസ്റ്റർ തള്ളി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


