“മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഐക്യപ്പെട്ട് പോകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്”: എം വി ​ഗോവിന്ദൻ മാസ്റ്റർ

mv govindhan master

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഐക്യപ്പെട്ട് പോകുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. മറ്റത്തൂർ വൈസ് പ്രസിഡണ്ടിനു വേണ്ടിയാണ് അവർ വീണ്ടും യോജിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരാണ് ബിജെപിക്ക് വേണ്ടി മാറിയത്. ബിജെപിയെയും ആർഎസ്എസിനെയും ചേർത്തുനിർത്തിയാണ് പലയിടത്തും കോൺഗ്രസ് ഇപ്പോഴും ജയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ റജിസ്റ്റർ തയ്യാറാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

ചില മണ്ഡലങ്ങളിൽ 10000 കണക്കിന് വോട്ടുകൾ ചേർക്കപ്പെട്ടതായാണ് കണക്കുകൾ വരുന്നത്. സുതാര്യമായി അല്ല കാര്യങ്ങൾ നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണത്. ഇതിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് ബി എൽ ഓ മാർക്ക് നൽകണം. എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരം നൽകണം. അതിനുശേഷം മാത്രമേ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read : വയനാടിന്റെ സ്വപ്നപദ്ധതി; ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ ആരംഭിക്കും

രണ്ടാം തീയതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തും എന്നും എംവി ഗോവിന്ദൻ മാസ്റ്റർ. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പ്രഖ്യാപിക്കൂ അതിനാൽ പറയുന്ന കാര്യങ്ങൾ ​ഗവൺമെന്റ് നടപ്പിലാക്കും. അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള മുഴുവൻ കാര്യങ്ങളും ​ഗവൺമെന്റ് നടപ്പിലാക്കും. തുടർന്നും എൽഡിഎഫ് സർക്കാർ തന്നെ ഭരണത്തിൽ വരും. അമിത ആത്മവിശ്വാസം അല്ല എന്നാൽ തീർച്ചയായും ആത്മവിശ്വാസം ഉണ്ട്. കേരളത്തിന് വേണ്ടത് അതിവേഗ റെയിലാണ് പക്ഷേ അതിൽ തർക്കം യുഡിഎഫിന് ഉണ്ട്. അതുപോലെ കേന്ദ്രസർക്കാർ അനുവദിക്കാത്തതുകൊണ്ടാണ് കെ റെയിൽ നടപ്പാക്കാൻ സാധിക്കാത്തത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേന്ദ്രം അനുമതി നൽകാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News