
മാലിന്യ വസ്തുക്കളുടെ സൃഷ്ടിയായി പുസ്തക പ്രകാശന ചടങ്ങ് മാറാറുണ്ടെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ‘ലോക കമ്മ്യൂണിസ്റ്റ് പത്രങ്ങൾ’ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനുക്ക് കടലാസ് എന്ന മാലിന്യം കൂടാതെയാണ് ഈ പുസ്തക ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു. ഈ പുസ്തകം ബൃഹത് ഗ്രന്ഥമാണ്. മാധ്യമപ്രവർത്തനമായി ബന്ധപ്പെട്ട ഒരു പാഠപുസ്തകമാണ് ‘ലോക കമ്മ്യൂണിസ്റ്റ് പത്രങ്ങൾ’ എന്ന് അദ്ദേഹം പറഞ്ഞു.
ആർ രാജഗോപാലിന് എഴുത്തിൽ അദ്ദേഹത്തിൻ്റേതായ വ്യത്യസ്ത സവിശേഷതയുണ്ട്. മാക്സിനെ ഉദ്ധരിച്ചുകൊണ്ടാണ് പല പണ്ഡിതരായുള്ള മാധ്യമ പ്രവർത്തകരുടെയും എഴുത്ത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തത് ഫെബ്രുവരി 21നാണ്. യഥാർത്ഥത്തിൽ ഈ പുസ്തകം ഇന്നലെ പ്രകാശിപ്പിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘ചോദ്യങ്ങൾ പോലുമില്ലാത്ത മാധ്യമപ്രവർത്തനമായി ഇന്ത്യൻ മാധ്യമ മേഖല മാറി’; ഡോ. ജോൺ ബ്രിട്ടാസ് എംപി
സമൂഹം നീതിപൂർവമാക്കുകയാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. വർത്തമാനകാലത്ത് പ്രചരിക്കുന്ന നുണകളെക്കുറിച്ച് ‘ലോക കമ്മ്യൂണിസ്റ്റ് പത്രങ്ങള്‍’ എന്ന ഈ പുസ്തകത്തിൽ പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അടങ്ങുന്ന പുസ്തകമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

