‘വിട വാങ്ങിയത് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ’; അന്തരിച്ച നാടക കലാകാരൻ വിജേഷിന് അന്തിമോപചാരമര്‍പ്പിച്ച് എം എ ബേബി

ma baby + condolence to Vijesh

അന്തരിച്ച നാടക കലാകാരൻ വിജേഷിന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി അന്തിമോപചാരം അർപ്പിച്ചു. വിജേഷ് നാടകരംഗത്തും ചലച്ചിത്രരംഗത്തും ഗാനരചനയിലും ആലാപനത്തിലും അസാധാരണമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു എന്ന് എം എ ബേബി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനായ വിജേഷാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള കലാവിഷ്കാരം പരിശീലിപ്പിച്ചതെന്നും എം എ ബേബി അനുസ്മരിച്ചു.

ALSO READ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ: സുരക്ഷയൊരുക്കാൻ 30,000 ഉദ്യോഗസ്ഥർ; നിരീക്ഷണത്തിനായി എഐ ഗ്ലാസുകളും

പ്രശസ്തിയുടെ പിന്നാലെ പോകാത്ത വിനീതമായ സ്വഭാവത്തിന് ഉടമയായിരുന്നു വിജേഷ്. സ്കൂൾ കലോത്സവങ്ങൾക്കായി മികച്ച നിലവാരമുള്ള നിരവധി പരിപാടികൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് ലളിതമായ നാടൻ ഭാഷയിൽ ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറെ ഹൃദയസ്പർശിയാണെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം കലാലോകത്തിനും സാമൂഹികമായി പ്രവർത്തിക്കുന്നവർക്കും വലിയൊരു നഷ്ടമാണെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News