തദ്ദേശ തെരഞ്ഞെടുപ്പ്: ‘വർഗീയതക്കെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്; സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം’ – എംഎ ബേബി

ma baby

തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതക്കെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും എംഎ ബേബി. തദ്ദേശ തെരഞെടുപ്പിൽ പൊതുവേ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. ആ ആവർത്തനം പ്രതീക്ഷിക്കുന്നു. പൊതുരാഷ്ട്രീയ സ്ഥിതി ഇവിടെ ചർച്ചയാകും. വർഗീയതക്കെതിരെയുള്ള ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ മോഷണവും ചർച്ചയാകും. വിഷയത്തിൽ ആഭ്യന്തരം നിക്ഷ്പക്ഷമായാണ് നീങ്ങുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണവും അതിന്റെ സുതാര്യതയും ജനം കാണുന്നുണ്ടെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.

ALSO READ; ‘അടൂർ പ്രകാശിന്‍റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ എന്നും അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിലും അദ്ദേഹം പ്രതികരിച്ചു.
അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയണം. നീതി നിഷേധിക്കപ്പെട്ടെന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും എംഎ ബേബി വ്യക്തമാക്കി.

NEWS SUMMARY: MA Baby says he expects a popular vote against communalism in the local elections and that the circumstances are favorable for the Left.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News