ലോറി തയ്യൽ കടയിലേക്ക് ഇടിച്ചുകയറി അപകടം, ഇടിയുടെ ആഘാതത്തിൽ സ്ഥാപനം പൂർണമായും തകർന്നു: സംഭവം കോട്ടയത്ത്

accident sabarimala

കോട്ടയത്ത് വൻ അപകടം. ഉഴവൂർ- പാലാ റോഡിലെ കുടക്കച്ചിറയിലാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട പാഴ്സൽ ലോറി തയ്യൽ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. അപകടം ഉണ്ടാകുമ്പോൾ കടയ്ക്കകത്ത് ആരു ഉണ്ടാകാതിരുന്നത് മൂലം വലിയ ദുരന്തമാണ് ഒഴിവായത്.

ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് ഈ അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഡ്രൈവറുടെ പരുക്ക് ​ഗുരുതരമല്ല. നിലവിൽ ഉഴവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ചിറ്റൂരില്‍ ഇരട്ട സഹോദരങ്ങൾ കുളത്തില്‍ മരിച്ച നിലയില്‍; ഇന്നലെ മുതൽ കാണാനില്ലായിരുന്നു

Content Summery: A major accident occurred in Kottayam. The incident took place at Kudakachira on the Uzhavoor-Pala road. A parcel lorry that had lost control crashed into a tailoring shop. The shop was completely destroyed by the impact of the hit. A major tragedy was averted as no one was inside the shop when the accident occurred.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News