മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്‌കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI

palakkad rapist teacher suspended

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എ ഇ ഓയുടെ റിപോർട്ടിന്മേലാണ് നടപടി. സംഭവത്തിൽ സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും എ ഇ ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയത്.

മാനേജർക്കെതിരെ ഡി വൈ എഫ് ഐയും ഡി ഡി ഇക്ക് പരാതി നൽകിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

ALSO READ; ശബരിമല സ്വർണമോഷണത്തിന് പിന്നിലെ ഗൂഢാലോചന; കൂടുതൽ പ്രതിരോധത്തിലായി കോൺഗ്രസും യുഡിഎഫും

12 വയസുകാരനെയാണ് സംസ്കൃതം അധ്യാപകൻ കൊല്ലങ്കോട് സ്വദേശി അനിൽ മദ്യം നല്‍കി പീഡിപ്പിച്ചത്. വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അധികൃതരിൽ നിന്നും ഇത് മറച്ചുവെച്ചതായാണ് കണ്ടെത്തൽ. വിവരം പുറത്തറിയിക്കാതെ അധ്യാപകന്‍റെ രാജി എ‍ഴുതി വാങ്ങുകയായിരുന്നു. രണ്ടാ‍ഴ്ചക്ക് ശേഷമാണ് സ്കൂൾ അധികൃതർ വിഷയത്തിൽ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News