
മലപ്പുറം പറവണ്ണ മുത്തങ്ങാടിയിൽ ഉണ്ടായ തീപിടുത്തത്തിൽ വീടും മദ്രസയും കത്തി നശിച്ചു. കളരിക്കൽ പാത്തു മോളുടെ വീടും തൊട്ടടുത്തുള്ള മദ്രസയും ആണ് പൂർണമായി കത്തി നശിച്ചത്. താനൂർ തിരൂർ സ്റ്റേഷനുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
സിറാജുൽ ഉലൂം സുന്നി മദ്രസയുടെ താൽക്കാലിക കെട്ടിടമാണ് കത്തി നശിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മാണിയോടെയാണ് സംഭവം. വീട്ടിൽ നിന്നാണ് തീ പടർന്നത് എന്നാണ് വിവരം. ആളപായമൊന്നും ഇല്ല.
ALSO READ: കൊല്ലത്തെ ‘തീ തുപ്പുന്ന കാർ’ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്
അടുത്തിടെ കിളിമാനൂർ ചാരുപാറ ജപ്പാൻ കുന്നിൽ തീപിടുത്തം ഉണ്ടായിരുന്നു. 30 ഏക്കറോളം വരുന്ന പ്രദേശമാണ് അന്ന് കത്തിയമർന്നത്. സ്വകാര്യ വ്യക്തി ചവറിൽ തീയിട്ടതിൽ നിന്നുമാണ് തീ പടർന്നത് എന്നാണ് വിവരം. വാഹനം എത്തിചേരാൻ കഴിയാത്ത പ്രദേശമായിരുന്നു ഇത്.
വെഞ്ഞാറമൂട് ഫയർ ഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തീ അണച്ചത്. വാഹനത്തിൽ വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ തീ കെടുത്താൻ പ്രയാസം നേരിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

