വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്ല;അണിനിരന്ന് ആയിരങ്ങൾ

mv-govindan-master

കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ ആർഎസ്എസ്സും ജമാഅത്തെ ഇസ്ലാമിയും കാസയും ചേർന്ന് ശ്രമിയ്ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം വർഗീയ ശക്തികളുടെ കോഡിനേറ്ററാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ മലപ്പുറത്ത് സംസാരിയ്ക്കുകയായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ

മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യ ദിനം. കൊണ്ടോട്ടിയിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനമാരംഭിച്ചത്. ഏറനാട്, നിലമ്പൂർ, വണ്ടൂർ പര്യടനങ്ങളും പൂർത്തിയായി. ആയിരങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. വൻ ജനാവലിയാണ് ജാഥയുടെ തുടക്കം മുതൽ സ്വീകരണ കേന്ദ്രങ്ങളിലേക്കെത്തിത്.

Also Read: നവോത്ഥാന നായകരുടെ പോരാട്ടം കേരളത്തിന്റെ അടിത്തറ; ഇഎംഎസ് സർക്കാരിൻ്റെ നിലപാടുകൾ ഇന്നും പ്രസക്തം:എംവി ഗോവിന്ദൻ മാസ്റ്റർ

മഞ്ചേരിയിൽ നിന്ന് പുനരാരംഭിയ്ക്കുന്ന ജാഥ മങ്കട, പെരിന്തൽമണ്ണ സ്വീകരണങ്ങൾക്കു ശേഷം കോട്ടയ്ക്കലിൽ സമാപിക്കും. പൊതുപണിമുടക്കായ 12 ന് പര്യടനമില്ല. 14-ന് ജാഥ പാലക്കാട് ജില്ലയിലേക്ക് കടക്കും. ഫെബ്രുവരി ഒന്നിനാണ് ജാഥാ പര്യടനം കാസർ​കോഡ് നിന്നും ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News