‘മലയാള സിനിമ ഒരുപാട് കഴിവുകളുടെ ഖനി’: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി

mammootty

മികച്ച നടനുള്ള അവാർഡ് കിട്ടുന്നത് നല്ല പ്രോത്സാഹനമാണെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍ ലഭിച്ചതില്‍ വളരെയധികം സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. പരുഷാധിപത്യത്തെക്കുറിച്ച് പറയുന്ന ഫെമിനിച്ചി ഫാത്തിമ കഴിഞ്ഞ ദിവസമാണ് കണ്ടതെന്നും മലയാളത്തിൽ മാത്രമേ ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾക്ക് മാത്രമേ ഇങ്ങനെയൊരു സിനിമ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ഇവിടെ അത് കാണാൻ ആളുകളുണ്ടെന്നും എല്ലാ സിനിമയേയും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കഴിവകളുടെ ഖനിയാണ് മലയാള സിനിമ. ജൂറി അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, പുരസ്‌കാരം ലഭിച്ചതിൽ നന്ദി അറിയിക്കുന്നുവെന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസ. സംവിധായകൻ ഫാസിൽ മുഹമ്മദിന് നന്ദി അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മികച്ച അഭിനേതാക്കളുടെ പേരിനൊപ്പം നമ്മുടെ പേരും ഉൾക്കൊള്ളിക്കുന്നത് അഭിമാനമുള്ള കാര്യമെന്ന് ടൊവിനോ തോമസ് പറഞ്ഞു. ആദ്യമായാണ് സംസ്ഥാന അവാർഡ് വേദിയിൽ നിൽക്കുന്നതെന്നും അവർഡിന് പരിഗണിച്ചതിൽ സർക്കാരിനും ജൂറിക്കും നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘അകലെ നിന്ന് ബഹുമാനിക്കുകയും അടുത്ത് നിന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന അകമ‍ഴിഞ്ഞ ബന്ധം’: പത്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസൻ

ആദ്യമായാണ് ഇങ്ങനെ ഒരു വേദിയിൽ നിൽക്കുന്നതെന്നും തന്നെപോലെയുള്ളവര്‍ക്ക് പ്രചോദനം നൽകുന്ന സ്വപ്നമാണിതെന്ന് അവാര്‍ഡ് വാങ്ങിക്കൊണ്ട് ആസിഫ് അലി പ്രതികരിച്ചു. ആദ്യമായുള്ള അംഗീകാരം മാതാപിതാക്കൾക്കും തന്നെ സ്നേഹിക്കുന്നവർക്കും സമർപ്പിക്കുന്നുവെന്ന് നടൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News