
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ മലയാളം സർവകലാശാലാ ഭൂമി വിവാദത്തിൽ മുസ്ലിം ലീഗ് പ്രതിരോധത്തിൽ. പി കെ ഫിറോസ് കെ ടി ജലീലിനെതിരെയാണ് ആരോപണം ഉന്നയിച്ചതെങ്കിലും ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും ഏറ്റെടുക്കാൻ തീരുമാനിച്ചതും യുഡിഎഫ് ഭരണകാലത്താണെന്ന് രേഖകൾ.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീലിനെ പ്രതിരോധത്തിൽ ആക്കുകയായിരുന്നു പി കെ ഫിറോസിന്റെ ലക്ഷ്യം. പക്ഷേ ഭൂമി ഏറ്റെടുത്ത മുസ്ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ്. 2016 ഫെബ്രവരി 17 ന് മലപ്പുറം കലക്ടറേറ്റിൻ ചേർന്ന യോഗത്തിലാണ് 1,70000 രൂപ സെൻ്റിന് നൽകി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിൽ വച്ചാണ് ഭൂവുടമകളുമായി സർക്കാർ പ്രതിനിധി ഒപ്പുവെച്ചത്. അന്നത്തെ തിരൂർ എംഎൽഎ മുസ്ലിംലീഗ് നേതാവ് സി മമ്മൂട്ടിയാണ് ഇതിനായി ശ്രമിച്ചത്.
Also read: ‘വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങള്‍’: ടി പി രാമകൃഷ്ണൻ
എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഇടതു സർക്കാർ അധികാരത്തിലെത്തി. ഭൂമിക്ക് അത്രയും വില നൽകേണ്ടെന്ന് കണ്ടെത്തി പതിനായിരം രൂപ വീതം സെന്റിനു കുറച്ചു. കണ്ടൽക്കാടുകൾ നിറഞ്ഞ നിർമ്മാണ പ്രവർത്തികൾ സാധ്യമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി. ഇക്കാര്യങ്ങൾ നേരത്തെ നിയമസഭയിലും കെ ടി ജലീൽ വിശദീകരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽ പെടാതെയായിരുന്നു പികെ ഫിറോസിന്റെ ആരോപണം. പി കെ അബ്ദുറബ്ബിനെയും സി മമ്മൂട്ടിയെയും അഴിമതിയുടെയും കമ്മീഷൻ പറ്റലിൻ്റെയും നിഴലിലേക്ക് വീണ്ടും കൊണ്ടുവന്നതിൽ നേതാക്കൾക്കും അമർഷം. വൻ സാമ്പത്തിക തട്ടിപ്പിന്റെ സംശയത്തിൽ നിൽക്കുന്ന പി കെ ഫിറോസ് മുസ്ലിം ലീഗിലും ഒറ്റപ്പെടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

