വിമാനത്തിൽ വച്ച് ഹൃദയാഘാതം; സ്ലൊവീനിയയിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

mebin+ heart attack

നാട്ടിൽ അവധിക്ക് വന്ന ശേഷം തിരികെ സ്ലൊവീനിയയിലെ ജോലി സ്ഥലത്തേക്ക് മടങ്ങുനതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. പറവൂർ പുത്തൻ വേലിക്കര തുരത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി(24)യാണ് വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്.

Also read : ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം:വി​​ദ​ഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം

കൊച്ചിയിൽ നിന്ന് ഒമാൻ വഴി സ്ലൊവീനിയയിലേക്കുള്ള യാത്രക്കിടയായിരുന്നു അന്ത്യം. ഒമാൻ എയർപോർട്ടിൽ നിന്നും വാമാനം പറന്ന് ഉയർന്നപ്പോഴാണ് മെബിന് അസ്വസ്ത്ഥ അനുഭവപ്പെട്ടത്. അടിയന്തരമായി വിമാനം നിലത്തിറക്കി വേ​ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോമി വിൻസന്റിന്റെയും, മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി മേരി മീനു. മൃതദേഹം ഇന്ന് നെടുംമ്പാശ്ശേരിഎയർപോർട്ടിൽ കൊണ്ടു വന്നു. വൈകുന്നേരം 4.30 -ന് തുരത്തൂർ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരി സംസ്കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News