ലൈം​ഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

rahul mamkoottathil

ലൈം​ഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് രാഹുലിന്‍റെ വാദം. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ALSO READ: കൈത്താങ്ങായുണ്ട്…; എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് കുഴഞ്ഞുവീണ ആൾക്ക് രക്ഷകനായി ഡോ. ജോ ജോസഫ്

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് മറ്റൊരു പ്രധാന വാദം. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബഞ്ച് മുപ്പത്തിരണ്ടാമത്തെ ഇനമായി ഉച്ചക്ക് മുൻപ് കേസ് പരിഗണിക്കും. ഒളിവിൽ കഴിയുന്ന എംഎൽഎയ്ക്കും യുഡിഎഫിനും ജാമ്യാപേക്ഷയിലെ ഹൈക്കോടതി തീരുമാനം നിർണ്ണായകമാണ്. ബലാത്സംഗക്കേസില്‍ രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News