
ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ കൊച്ചിക്ക് പരിചയപ്പെടുത്തിയ പ്രഥമ ഇന്ത്യൻ കൾചറൽ കോൺഗ്രസിന് കൊച്ചിയിൽ സമാപനമായി. ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ കൊച്ചിക്ക് പകർന്നു നൽകിയ മൂന്ന് ദിവസങ്ങളാണ് കടന്നുപോയത്. സമാപന സമ്മേളനം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് അടുത്ത വർഷത്തെ (2026) കൾച്ചറൽ കോൺസ് ലോഗോയും മമ്മൂട്ടി പ്രകാശനം ചെയ്തു.
നമ്മുടെ ഉള്ളിലെ സംസ്കാരത്തെ ഉണർത്താനാണ് കൾച്ചറൽ കോൺഗ്രസെന്ന് മമ്മൂട്ടി പറഞ്ഞു. കേരളത്തിൽ മാത്രം ആരഭിച്ച കൂട്ടായ്മയാണ് കൾച്ചറൽ കോൺഗ്രസ്. വിദ്യാഭ്യാസം സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ വിദ്യാഭ്യാസം ഉള്ളവർക്കേ സംസ്കാരം ഉണ്ടാകൂ എന്നില്ല.
നമ്മുടെ സംസ്കാരത്തെ ഉണർത്താനാണ് കൾച്ചറൽ കോൺഗ്രസ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മനുഷ്യർ പരസ്പരം വിശ്വസിക്കണം. നമ്മുടെ ഉള്ളിലെ നന്മയും തിൻമയും തമ്മിലുള്ള യുദ്ധത്തിൽ നൻമയ്ക്ക് വിജയം ഉണ്ടാകണമെന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം വർഗീയതയെ നേരിടാനും ശാസ്ത്ര ബോധം വളർത്താനും മാനവികത ഉയർത്തിപ്പിടിക്കാനുമാണ് കൾച്ചറൽ കോൺഗ്രസ് ലക്ഷ്യമിട്ടത്. കൾച്ചറൽ കോൺഗ്രസിന് ഉദ്ദേശിച്ച ദൗത്യങ്ങൾ പൂർത്തയാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി സജിചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതികളില്ലാതെ ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞെന്നും എല്ലാ വർഷവും കൾച്ചറൽ കോൺഗ്രസ് നടത്താനാണ് എൽ ഡി എഫ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

