ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി മമ്മൂട്ടി

ASRAYA MOBILE APP

ആതുര സേവന രംഗത്ത് നൂതന ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനുമായി തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കൊച്ചിയിൽ നടന്ന ചടങ്ങിൽ ആപ്പ് പ്രകാശനം ചെയ്തു.

കേരളത്തിന്റെ കരുത്തുറ്റ നേതാവ്, അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ആശ്രയ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ പിറവിയെടുത്ത ആശ്രയ ഇന്ന് അദ്ദേഹത്തിന്റെ തന്നെ നാമദേയത്തിലാണ് അറിയപ്പെടുന്നത്. ആശ്രയയുടെ കാരുണ്യപ്രവർത്തനങ്ങളെ ഡിജിറ്റൽ യുഗത്തിനനുസൃതമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ALSO READ: കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ സദാനന്ദന്റെ രാഷ്ട്രീയ നാടകം; പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

ആപ്പിലൂടെ ആശ്രയയുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും സഹായങ്ങൾ എത്തിക്കാനും സാധിക്കും. വരും ദിവസങ്ങളിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് (KPN) തലശ്ശേരി ചാപ്റ്ററാണ് ആപ്പിന്റെ സാങ്കേതിക സഹായം നൽകിയത്. ചടങ്ങിൽ നിയമസഭാ സ്പീക്കറും ആശ്രയയുടെ വർക്കിങ്ങ് ചെയർമാനുമായ എ എൻ ഷംസീർ, ആശ്രയ സെക്രട്ടറി അച്ചൂട്ടി മാഷ്, ജോയിൻ സെക്രട്ടറി അർജുൻ എസ് കെ, ആശ്രയയുടെ ഡയറക്ടർമാരായ വിജയൻ വെളിയമ്പ്ര, ശ്രീകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News